Info UAE News ദുബായ്

ഈദുൽ അദ്‌ഹ 2021 അവധിദിനങ്ങൾ : ദുബായ് മെട്രോ, ട്രാം സമയക്രമങ്ങൾ അറിയാം

Eid-ul-Adha 2021 Holidays: Know Dubai Metro and Tram Schedules

ഈദുൽ അദ്‌ഹ അവധിദിനങ്ങളിൽ ദുബായ് മെട്രോയുടെയും ട്രാം സർവീസിന്റെയും സമയക്രമങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) പ്രഖ്യാപിച്ചു.

ദുബായ് മെട്രോ സമയക്രമങ്ങൾ : ജൂലൈ 19 തിങ്കൾ മുതൽ ജൂലൈ 22 വ്യാഴം വരെ മെട്രോ രാവിലെ 5 മുതൽ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.

ജൂലൈ 23 വെള്ളിയാഴ്ച രാവിലെ 10 മുതൽ പുലർച്ചെ 1 വരെയും ജൂലൈ 24 ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി 12 മണി വരെയും പ്രവർത്തിക്കും.

ദുബായ് ട്രാം സമയക്രമങ്ങൾ : ജൂലൈ 19 തിങ്കൾ മുതൽ ജൂലൈ 22 വ്യാഴം വരെ ട്രാം രാവിലെ 6 മുതൽ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.

ജൂലൈ 23 വെള്ളിയാഴ്ച ട്രാം രാവിലെ 9 മുതൽ പുലർച്ചെ 1 വരെയും ജൂലൈ 24 ശനിയാഴ്ച രാവിലെ 6 മുതൽ അർദ്ധരാത്രി 12 മണി വരെയും പ്രവർത്തിക്കും.

ദുബായിലെ വാഹന പരിശോധന കേന്ദ്രങ്ങളും ആർ‌ടി‌എ ഉപഭോക്തൃ സേവന കേന്ദ്രങ്ങളും ജൂലൈ 19 മുതൽ 22 വരെ അടച്ചിരിക്കുമെന്നും ആർ‌ടി‌എ അറിയിച്ചു.

പൊതു ഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്നവർ കോവിഡ് സുരക്ഷാ നടപടികൾ പാലിക്കണമെന്നും മുന്നോട്ടുള്ള യാത്രകൾ ആസൂത്രണം ചെയ്യാനും തിരക്കും കാലതാമസവും ഒഴിവാക്കാൻ നേരത്തെ സ്റ്റേഷനുകളിൽ എത്തിച്ചേരാനും ആർ‌ടി‌എ അഭ്യർത്ഥിച്ചു.

error: Content is protected !!