Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ 41,806 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 581 മരണങ്ങളും, 39,130 പേർക്ക് രോഗമുക്‌തിയും

india covid 19 updates_july 15

ഇന്ത്യയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 41,806 പേര്‍ക്കാണ് പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 39,130 പേർ രോഗമുക്തി നേടി. 581 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതുവരെ ഇന്ത്യയിൽ ആകെ 3,09,87,880 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 3,01,43,850 പേര്‍ ഇതുവരെ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 4,11,989 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 4,32,041 ആക്റ്റീവ് കേസുകളാണുള്ളത്.

ഇതുവരെ 39,13,40,491വാക്സിനുകളും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

error: Content is protected !!