fbpx
കേരളം

സിസ്റ്റർ അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം

സിസ്റ്റര്‍ അഭയ കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണം. ഇരുവരും നല്‍കിയ പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. നാലാം പ്രതി കെ ടി മൈക്കിളിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. രണ്ടാംപ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വെറുതെവിട്ട നടപടി കോടതി ശരിവച്ചു. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നല്‍കിയ റിവിഷന്‍ ഹര്‍ജി കോടതി തള്ളി. ഇരുവരുടെയും വിടുതല്‍ ഹര്‍ജി നേരത്തെ സിബി ഐ കോടതി തള്ളിയിരുന്നു.

ഫാദര്‍ മൈക്കിളിനു എതിരെ നിലവില്‍ തെളിവുകള്‍ ഒന്നും തന്നെ ഇല്ല പക്ഷെ വിചാരണ വേളയില്‍ ആവശ്യം എങ്കില്‍ പ്രതി ചേര്‍ക്കാം എന്ന് കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ജോസ് പൂത്തൃക്കയിലിനെ പ്രതി സ്ഥാനത്തു നിന്ന് ഒഴിവാക്കിയ നടപടി കോടതി ശരി വെച്ചു. വിചാരണ നേരിടുവാനുള്ള സിബിഐ കോടതി ഉത്തരവിനെതിരെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരും, രണ്ടാം പ്രതി ഫാദര്‍ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കലും നല്‍കിയ ഹര്‍ജികളിലാണ് വിധി.

error: Content is protected !!