Info UAE News അബൂദാബി ദുബായ്

72-ാം പിറന്നാളിന്റെ നിറവിൽ ഷെയ്ഖ് മുഹമ്മദ് : ആശംസകളോടെ സ്വദേശികളും പ്രവാസികളും

Sheikh Mohammed on his 72nd birthday: Greetings natives and expatriates_dubaivartha

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 72-ാം പിറന്നാളിന്റെ നിറവില്‍.

ഇരുന്നൂറിലധികം രാജ്യങ്ങളിലെ പൗരന്മാര്‍ ജീവിക്കുന്ന ആഗോള നഗരമായി ദുബായിയെ മാറ്റിയെടുത്ത നേതാവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് നന്ദി പ്രകടിപ്പിക്കുകയാണ് ദുബായിലെ സ്വദേശികളും പ്രവാസികളും.ഷെയ്ഖ് മുഹമ്മദിന്റെ ദീര്‍ഘവീക്ഷണവും പഴുതുകളില്ലാത്ത ആസൂത്രണവുമാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ നിര്‍ണായക ശക്തിയായി യുഎഇയെ വളര്‍ത്തിയെടുത്തത്.

1949 ജൂലൈ 15ന് ഷിന്ദഗയിലെ അല്‍ മക്തൂം കുടുംബത്തിലാണ് ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ നാല് ആണ്‍മക്കളില്‍ മൂന്നാമനായി അദ്ദേഹം ജനിച്ചത്. ഷെയ്ഖ് മക്തൂം, ഷെയ്ഖ് ഹംദാന്‍, ഷെയ്ഖ് അഹ്‍മദ് എന്നിവരായിരുന്നു സഹോദരങ്ങള്‍.അബുദാബി മുന്‍ ഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്‍യാന്റെ മകള്‍ ഷൈഖാ ലതീഫ ബിന്‍ത് ഹംദാന്‍ അല്‍ നഹ്‍യാനാണ് ഷെയ്ഖ് മുഹമ്മദിന്റെ മാതാവ്.

 

 

 

error: Content is protected !!