fbpx
Info UAE News അബൂദാബി ആരോഗ്യം

യു എ ഇയിൽ പുതിയതായി 1,541 കോവിഡ് കേസുകൾ കൂടി / 1,497 പേർക്ക് രോഗമുക്‌തി / 5 മരണങ്ങൾ

UAE COVID 19 UPDATES_JULY 15

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,541 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,497 പേർക്ക് രോഗമുക്തിയും 5 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,541 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 656,354 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,497 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 634,272 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,885 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 20,197 സജീവ കോവിഡ് കേസുകളാണുള്ളത്.

 

error: Content is protected !!