Info UAE News അബൂദാബി

അബുദാബിയിൽ ഈദുൽ അദ്‌ഹ അവധിദിനങ്ങളിൽ ടോൾ ഇല്ല : സൗജന്യ പാർക്കിംഗും.

No toll on Eid al-Adha holidays in Abu Dhabi: Free parking_DUBAIVARTHA

അബുദാബിയിലെ താമസക്കാർക്ക് ഈദുൽ അദ്‌ഹയുടെ അവധിദിനങ്ങളിലെല്ലാം സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.ജൂലൈ 19 തിങ്കളാഴ്ച മുതൽ ജൂലൈ 24 ശനിയാഴ്ച രാവിലെ 7.59 വരെയാണ് പാർക്കിംഗ് സൗജന്യമായിരിക്കുക. ഈ ദിവസങ്ങളിൽ ഡാർബ് ടോൾ ഗേറ്റ് ചാർജുകളിൽ നിന്നും വാഹനമോടിക്കുന്നവരെ ഒഴിവാക്കിയിട്ടുണ്ട്.

മവാഖിഫ് ചട്ടങ്ങൾ പാലിക്കണമെന്നും നിരോധിത പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഗതാഗത തടസ്സം ഉണ്ടാക്കരുതെന്നും അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ നിർദ്ദേശമുണ്ട്.പിഴ ഈടാക്കാതിരിക്കാൻ രാത്രി 9 മുതൽ രാവിലെ 8 വരെ റസിഡന്റ് പാർക്കിംഗ് സംബന്ധിച്ച മവാക്കിഫ് ചട്ടങ്ങൾ പാലിക്കണമെന്നും വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

താമസക്കാർ‌ക്ക് മാത്രമുള്ള പാർ‌ക്കിംഗ് സ്ഥലങ്ങളിൽ‌ പാർ‌ക്ക് ചെയ്താൽ പിഴ 200 ദിർ‌ഹമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഈദുൽ അദ്‌ഹ അവധിദിനങ്ങളിൽ എല്ലാ ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അടച്ചിരിക്കും.

error: Content is protected !!