UAE News അബൂദാബി ആരോഗ്യം

അബുദാബിയിൽ അണുനശീകരണ സമയത്ത് പുറത്തിറങ്ങാൻ പെർമിറ്റ് വേണം.

Abu Dhabi introduces stay-home orders from midnight to 5am from July 19_dubaivartha_uae _malayaamnews
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കോവിഡ് -19 വ്യാപിക്കുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ജൂലൈ 19 തിങ്കളാഴ്ച മുതൽ അബുദാബി എമിറേറ്റിൽ ദേശീയ അണുനശീകരണ പരിപാടി ആരംഭിക്കുമെന്ന് അബുദാബി അടിയന്തര, പ്രതിസന്ധി, ദുരന്ത സമിതി അറിയിച്ചു.
ഇതനുസരിച്ച് 2021 ജൂലൈ 19 തിങ്കൾ മുതൽ അർദ്ധരാത്രി 12 മുതൽ വെളുപ്പിന് 5 വരെ അബുദാബി യിൽ സ്റ്റെറിലൈസേഷൻ പ്രക്രിയ നടക്കുന്നതിനാൽ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും അതിന് പൊലീസ് പെർമിറ്റ് ആവശ്യമാണെന്നും അബുദാബി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. www.adpolice. gov . ae എന്ന വെബ്‌സൈറ്റിലാണ് അനിവാര്യമായ സഞ്ചാരം നടത്താൻ പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. ജൂലൈ 19 ന് തുടങ്ങുന്ന സഞ്ചാര നിയന്ത്രണം എന്നു വരെ നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല. ആഹാരം , മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് മാത്രമേ പുറത്തിറങ്ങാൻ പെർമിറ്റ് ലഭ്യമാകുകയുള്ളൂ.
error: Content is protected !!