fbpx
Info UAE News അബൂദാബി

അബുദാബിയിലെ പൊതുസ്ഥലങ്ങളിലെ പ്രവർത്തന ശേഷിയിൽ ജൂലൈ 19 മുതൽ വീണ്ടും മാറ്റങ്ങൾ.

Changes in the operational capacity of public places in Abu Dhabi again from July 19_dubaivartha

അബുദാബി എമിറേറ്റിലെ പൊതു സ്ഥലങ്ങളിലെ പ്രവർത്തന ശേഷി പരിധി വീണ്ടും പുതുക്കിയതായി എമിറേറ്റ്‌സ് എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.

പൊതു-സ്വകാര്യ മേഖലയിലെ ഈദ് അൽ അദാ അവധി ദിനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 19 തിങ്കളാഴ്ച മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

ബീച്ചുകൾ, പാർക്കുകൾ, സ്വിമ്മിങ് പൂളുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ജിമ്മുകൾ, ഹോട്ടലുകളിലെ സ്പാകൾ, ബസ്സുകളും പൊതു കടത്തുവള്ളങ്ങൾ എന്നിവയെല്ലാം 50 ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിക്കും.

ഷോപ്പിംഗ് മാളുകൾ 40 ശതമാനം ശേഷിയിലും സിനിമാശാലകൾ 30 ശതമാനം ശേഷിയിലും പ്രവർത്തിക്കും. അഞ്ച് യാത്രക്കാർക്ക് ഇരിക്കാവുന്ന ടാക്‌സിയിൽ പരമാവധി മൂന്ന് യാത്രക്കാരും ഏഴ് യാത്രക്കാർക്ക് ഇരിക്കാവുന്ന ടാക്‌സിയിൽ പരമാവധി നാലുപേർക്കും യാത്ര ചെയ്യാം.

കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനും അബുദാബി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

കഴിഞ്ഞ അവധിസമയങ്ങളിൽ മരണങ്ങളും രോഗബാധയും വർദ്ധിച്ചതിനെ തുടർന്ന് ഈദ് അൽ അദ അവധി ദിനങ്ങൾ സുരക്ഷിതമായി ആഘോഷിക്കണമെന്നും പ്രതിരോധ നടപടികൾ പാലിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

error: Content is protected !!