fbpx
UAE News ദുബായ്

ദുബായ് വിമാനത്താവളത്തിൽ ബാഗ് പരിശോധിക്കാൻ വിസമ്മതിച്ച യാത്രക്കാരന്റെ പക്കൽ നിന്നും കണ്ടെടുത്തത് 2 കിലോയിലധികം വരുന്ന മയക്കുമരുന്ന്

More than 2 kg of drugs were found in the bag of a passenger who refused to check his bag at the Dubai airport.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2 കിലോയിലധികം കൊക്കെയ്നുമായി ഒരു യാത്രക്കാരനെ പിടികൂടി.

യാത്രക്കാരന്റെ ബാഗിൽ അസാധാരണമായ ഒരു കനം ശ്രദ്ധയിൽപ്പെട്ടതോടെ ദുബായ് കസ്റ്റംസ് ബാഗിന്റെ അടിഭാഗം തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ഇയാൾ ബാഗ് തുറന്ന് പരിശോധിച്ചാൽ തനിക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ബാഗ് തുറക്കാൻ വിസമ്മതിക്കുകയും ചെയ്തു. നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ 37 കാരനായ യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

ഒരു സുഹൃത്ത് ഈ ബാഗ് ദുബായിലെ മറ്റൊരാൾക്ക് കൈമാറാൻ തന്നുവെന്നാണ് പ്രതി കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. തുടർന്ന് 2.1 കിലോഗ്രാം കൊക്കെയ്ൻ കൈവശം വെച്ച് കടത്താൻ ശ്രമിച്ചതിന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ കേസെടുത്തു.

error: Content is protected !!