Info UAE News അബൂദാബി

യു എ ഇയിൽ പുതിയതായി 1,530 കോവിഡ് കേസുകൾ കൂടി / 1,487 പേർക്ക് രോഗമുക്‌തി / 7 മരണങ്ങൾ

UAE COVID 19 UPDATES_JULY 16_DUBAIVARTHA

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,530 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,487 പേർക്ക് രോഗമുക്തിയും 7 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,530 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 657,884 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,487 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 635,759 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,892 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 20,233 സജീവ കോവിഡ് കേസുകളാണുള്ളത്.

288,895 അധിക കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്. രാജ്യത്തുടനീളം ഇതിനകം 62.1 ദശലക്ഷത്തിലധികം കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്.

 

error: Content is protected !!