Info ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ വാക്‌സിന്‍ എടുത്തതിന് ശേഷം കൂടുതല്‍ പേരെയും ബാധിച്ചത് ഡെല്‍റ്റ വകഭേദമെന്ന് ICMR പഠനം

ICMR study finds Delta variant affects more people in India after vaccination_DUBAIVARTHA

ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷം പോസിറ്റീവായ രോഗികളില്‍ കൂടുതല്‍ പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനം.

ഐസിഎം ആര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് പഠനത്തില്‍ പറയുന്നുണ്ട്.വാക്‌സിന്‍ എടുത്തവരില്‍ മരണ നിരക്ക് കുറവാണെന്ന് പഠനത്തില്‍ പറയുന്നു.

677 പേരെയാണ് പഠനവിധേയമാക്കിയത്. ആകെയുള്ള 677 പേരില്‍, 71 പേര്‍ കൊവാക്‌സിനും ബാക്കിയുള്ള 604 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പുമാണ് എടുത്തിരുന്നത്. രണ്ടുപേര്‍ ചൈനയുടെ സീനോഫാം വാക്‌സിനും സ്വീകരിച്ചിരുന്നു.

error: Content is protected !!