Info UAE News അബൂദാബി കാലാവസ്ഥ

വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാം : റോഡിൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി അബുദാബി പോലീസ്

Unstable weather is expected in the coming days: Abu Dhabi Police with caution on the road_DUBAIVARTHA

വരും ദിവസങ്ങളിൽ യു എ ഇയിൽ അസ്ഥിരമായ കാലാവസ്ഥാ പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷിതമായി വാഹനമോടിക്കാൻ അബുദാബി പോലീസ് ആവശ്യപ്പെട്ടു. മൂടൽ മഞ്ഞ്, പൊടികാറ്റ് അല്ലെങ്കിൽ മഴയുള്ള കാലാവസ്ഥയിൽ എമിറേറ്റ്‌ റോഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വേഗത പരിധി പാലിക്കണമെന്നും വാഹനമോടിക്കുന്നവരോട് പോലീസ് ആവശ്യപ്പെട്ടു.

വാഹനമോടിക്കുന്നവരുടെ വേഗത 80 കിലോമീറ്റർ ആയി കുറയ്ക്കാനും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ ദൂരം നിലനിർത്താനും കാലാവസ്ഥാ പ്രവചനങ്ങൾ പിന്തുടരാനും മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാനും പോലീസ് നിർദ്ദേശിച്ചു.
ഇത്തരം സാഹചര്യങ്ങളിൽ പരമാവധി വേഗ പരിധി ഇലക്ട്രോണിക് സൈനുകളിലും റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള സ്മാർട്ട് ടവറുകളിലും പ്രദർശിപ്പിക്കും. സ്പീഡ് ലിമിറ്റ് അലേർട്ടും ഡ്രൈവർമാർക്ക് വാചക സന്ദേശമായി ലഭിക്കും.

error: Content is protected !!