Info UAE News അബൂദാബി ഇന്ത്യ

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടിയതായി എത്തിഹാദ് എയർവേസ്

Earlier, the Abu Dhabi-headquartered carrier had informed passengers on social media that the flight suspension from the three countries to the UAE capital would be extended until July 21.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് വീണ്ടും ജൂലൈ 31 വരെ നീട്ടിയതായി യുഎഇ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേസ് അറിയിച്ചു.

എത്തിഹാദ് എയർവെയ്‌സ് യാത്രക്കാരെ അറിയിച്ചത് അനുസരിച്ച് ജൂലൈ 31 വരെ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്ന് യാത്രക്കാരെ കൊണ്ടുവരില്ല, വീണ്ടും യാത്രാ വിലക്ക് നീട്ടിയേക്കാം എന്നും എത്തിഹാദ് എയർ വെയ്‌സിന്റെ ട്വിറ്റെർ മെസ്സേജുകൾ പറയുന്നു. അബുദാബിയിലേക്ക് ടിക്കറ്റ് എടുത്തവർ നിരന്തരം ഹെല്പ് ഡെസ്കിലേക്ക് വിളിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ലെന്നും തീരുമാനം വരുമ്പോൾ അറിയിക്കുമെന്നും എത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാവിലക്ക് ജൂലൈ 21 വരെ നീട്ടിയതായി എത്തിഹാദ് എയർവേസ് നേരത്തെ സോഷ്യൽ മീഡിയയിൽ യാത്രക്കാരെ അറിയിച്ചിരുന്നു. ജൂലൈ 21 ന് നീക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലക്കാണ് ഇപ്പോൾ വീണ്ടും ജൂലൈ 31 വരെ നീട്ടിയതായി അറിയിച്ചിരിക്കുന്നത്.

error: Content is protected !!