fbpx
UAE News അബൂദാബി കാലാവസ്ഥ

ക്ലൗഡ് സീഡിംഗ് : യു‌എഇയുടെ വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ

Thundershowers in various parts of the UAE_DUBAIVARTHA

യുഎഇയിൽ വിവിധയിടങ്ങളിൽ ഇന്ന് ശനിയാഴ്ച കനത്ത മഴയാണ് ലഭിച്ചത്.
അബുദാബി, ദുബായ്, ഷാർജ, റാസ് അൽ ഖൈമ, അൽ ഐൻ എന്നിവിടങ്ങളിൽ പെയ്ത മഴയ്ക്ക് ക്ലൗഡ് സീഡിംഗ് കാരണമാകാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

മഴയെത്തുടർന്ന് ചില പ്രദേശങ്ങളിൽ യെല്ലോ,ഓറഞ്ച് എന്നീ അലെർട്ടുകൾ നൽകിയിട്ടുണ്ട്. ഇന്ന് ശനിയാഴ്ച രാവിലെ 10:30 വരെ ഈ അലേർട്ട് നിലനിൽക്കും.മഴ കാരണം യുഎഇയിൽ താപനിലയിൽ അല്പം കുറവുണ്ടാകും. പൊതുവെ മൂടൽമഞ്ഞും ഭാഗികമായി തെളിഞ്ഞ കാലാവസ്ഥയും ആയിരിക്കും.

error: Content is protected !!