Info അന്തർദേശീയം കായികം

ടോക്യോ ഒളിമ്പിക്‌സിന് മുമ്പേ ആശങ്ക : ഒളിമ്പിക്‌സിനെത്തിയ വിദേശ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ്

Concerns ahead of Tokyo Olympics: covid to one of the foreign team that arrived for the Olympics_dubaivartha

ടോക്യോ ഒളിമ്പിക്‌സ് ഒരുക്കം അവസാനഘട്ടത്തിലെത്തിനില്‍ക്കെ സംഘാടകരെ ആശങ്കയിലാഴ്ത്തി കോവിഡ് 19. ഇതാദ്യമായി ഒളിമ്പിക്‌സിനെത്തിയ വിദേശ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നൈജീരിയന്‍ സംഘാംഗത്തിനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയിട്ടുണ്ട്.

ഓരോ രാജ്യത്തിനിന്നും പുറപ്പെടുന്ന ഒളിമ്പിക്‌സ് സംഘാംഗത്തിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമാണ്. കൂടാതെ ജപ്പാനിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ ആന്റിജന്‍ പരിശോധനയുമുണ്ട്. ആന്റിജന്‍ പരിശോധനയിലാണ് നൈജീരിയന്‍ ഒഫീഷ്യലിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കോവിഡ് തടയുന്നതിനാല്‍ എല്ലാ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഒളിമ്പിക്‌സ് സംഘാടകരുടെ തലവന്‍ സെയ്‌ക്കോ ഹാഷിമൊട്ടൊ പറഞ്ഞു. അത്‌ലറ്റുകള്‍ക്കും മറ്റും തുടരെ കോവിഡ് പരിശോധന നടത്തും. കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും രോഗബാധയുണ്ടായത് ഒളിമ്പിക്‌സിനെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

error: Content is protected !!