Info അന്തർദേശീയം

യൂറോപ്പിൽ നാശം വിതച്ച് പ്രളയം : മരണനിരക്ക് ഉയരുന്നു

Floods in Europe: Death toll rises_DUBAIVARTHA

യൂറോപ്പിൽ ഉണ്ടായ പ്രളയത്തിൽ വൻ നാശനഷ്ടം. നിരവധി ഗ്രാമങ്ങൾ പ്രളയത്തെ തുടർന്ന് നശിച്ചു. പ്രളയത്തെ തുടർന്ന് യൂറോപ്പിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 126 ആയി. വെസ്റ്റേൺ ജർമനിയിൽ കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ചയാണ് മിന്നൽ പ്രളയം ഉണ്ടയത്. പ്രദേശത്ത് ഇപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്.

പ്രളയം പെട്ടെന്ന് ഉണ്ടായതായിനൽ പ്രദേശവാസികൾക്ക് മുൻകരുതലുകൾ ഒന്നും എടുക്കാൻ സാധിച്ചില്ല. ഇതും പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ ആഘാതം വർധിപ്പിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും വീണ്ടുകളും സ്ട്രീറ്റുകളും വെള്ളത്തിൽ മുങ്ങിയിരുന്നു. വഴിയോരങ്ങളിൽ നിർത്തിയിട്ടിരുന്ന കാറുകളും പ്രളയം മൂലം നശിച്ചു.

error: Content is protected !!