Info അബൂദാബി കേരളം

കൊച്ചിയിൽ കടയൊഴിപ്പിച്ച നടപടിയിൽ വീട്ടമ്മക്ക് ആശ്വാസമായി എം. എ യൂസഫലിയുടെ ഇടപെടൽ

Housewife relieved by shoplifting in Kochi Intervention of A. Yusufali_DUBAIVARTHA

ലോക്ക് ഡൗണില്‍ വാടക നല്‍കിയില്ലെന്ന് ആരോപിച്ച് കൊച്ചി മറൈന്‍ ഡ്രൈവില്‍ കട ഒഴിപ്പിച്ച നടപടിയിൽ വീട്ടമ്മക്ക് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.

വാടക നല്‍കിയില്ലെന്ന് ആരോപിച്ച് താന്തോന്നിത്തുരുത്ത് സ്വദേശി പ്രസന്നകുമാരിയുടെ കൊച്ചി മറൈന്‍ ഡ്രൈവിലുള്ള കട ജിസിഡിഎ അധികൃതർ ഒഴിപ്പിച്ചിരുന്നു. ജിസിഡിഎ അധികൃതര്‍ കടയിലെ സാധന സാമഗ്രികള്‍ പുറത്തേക്ക് വലിച്ചിട്ടതായും വീട്ടമ്മ പരാതി നൽകിയിരുന്നു. കോവിഡ് സാഹചര്യത്തെതുടർന്നുള്ള ഈ ദയനീവാസ്ഥ സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്നു.

എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട യൂസഫലി വീട്ടമ്മ ജിസിഡിഎ ക്ക് നൽകാനുള്ള മുഴുവൻ കുടിശ്ശിക തുകയും കൊടുത്തുതീർക്കുമെന്നും നാളെ തന്നെ ലുലു ഗ്രൂപ്പ് കൊച്ചിയിലെ അധികൃതർ ജിസിഡിഎയുമായി സംസാരിച്ച് വീട്ടമ്മയുടെ പ്രശ്നങ്ങൾ തീർപ്പാക്കുമെന്നുമാണ് ഇപ്പോൾ അറിയിച്ചിരിക്കുകയാണ്‌.

മൂന്ന് വര്‍ഷമായി വീട്ടമ്മക്ക് വാടകകുടിശ്ശികയുണ്ട്. ഒന്‍പത് ലക്ഷത്തോളമാണ് കുടിശ്ശിക. ഇവരുടെ മകള്‍ രോഗിയാണെന്നാണ് വിവരം. 25ാം തിയതിയാണ് കടയില്‍ നോട്ടിസ് പതിപ്പിച്ച് കടയടപ്പിച്ചത്.

error: Content is protected !!