fbpx
Info ദുബായ്

ബലിപെരുന്നാൾ നമസ്കാരത്തിന് ദുബായിലെ പള്ളികളിലെ വനിതാ പ്രാർത്ഥനാ ഹാളുകൾ അടച്ചിടുമെന്ന് അധികൃതർ

Dubai: Women's prayer halls in mosques will be closed for Eid prayers, officials say

ബലിപെരുന്നാൾ നമസ്കാരത്തിന് ദുബായിലെ പള്ളികളിലെ വനിതാ പ്രാർത്ഥനാ ഹാളുകൾ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

ദുബായിലെ പള്ളികളിലെ വനിതാ പ്രാർത്ഥനാ ഹാളുകൾ ഇപ്പോൾ തുറന്നിട്ടുണ്ടെങ്കിലും, കോവിഡ്-സുരക്ഷാ നടപടിയായി ജൂലൈ 20 ന് രാവിലെ ബലിപെരുന്നാൾ നമസ്കാരത്തിനായി അവ അടച്ചിടുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) സ്ഥിരീകരിച്ചു.

രാജ്യത്തുടനീളമുള്ള പള്ളികളിൽ കർശനമായ കോവിഡ് സുരക്ഷാ നടപടികളോടെയാകും ബലിപെരുന്നാൾ നമസ്‌കാരം നടക്കുക. പ്രാർത്ഥന നടത്തുമ്പോൾ പാലിക്കേണ്ട നിരവധി കോവിഡ് സുരക്ഷാ നടപടികളും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) പ്രഖ്യാപിച്ചിരുന്നു.

error: Content is protected !!