Info UAE News ദുബായ്

ഇന്ത്യ – യു എ ഇ വിമാന സർവീസുകൾക്കുള്ള വിലക്ക് വീണ്ടും ജൂലൈ 25 വരെ നീട്ടിയതായി എമിറേറ്റ്സും.

Emirates extends India-UAE ban on flights till July 25_DUBAIVARTHA

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് വീണ്ടും ജൂലൈ 25 വരെ നീട്ടിയതായി ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

നേരത്തെ ഇന്ത്യ – യു എ ഇ വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടിയതായി യുഎഇ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ്‌ അറിയിച്ചിരുന്നു.

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാവിലക്ക് ജൂലൈ 21 ന് നീക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലക്കാണ് ഇപ്പോൾ വീണ്ടും ജൂലൈ 31 വരെ നീട്ടിയതായി എത്തിഹാദും ജൂലൈ 25 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസും അറിയിച്ചിരിക്കുന്നത്.

 

error: Content is protected !!