fbpx
UAE News അജ്‌മാൻ

അജ്മാനിൽ “സ്നേഹാദരം” സംഘടിപ്പിച്ചുകൊണ്ട് GGK UAE കൂട്ടായ്മ

KP, Chairman, RB Group, donated an ambulance to GGK's dream project. Faisal

പ്രവാസി മലയാളികൾ ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ഗിവിങ് ഗ്രൂപ്പ് കേരള (GGK) യുടെ യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച ”സ്നേഹാദരം” എന്ന പരിപാടി കഴിഞ്ഞ ദിവസം (16/07/2021) അജ്മാനിൽ നടന്നു.

ചടങ്ങിൽ യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനും GGK യുടെ രക്ഷാധികാരിയുമായ സലാം പാപ്പിനിശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കേരളത്തിലെ 14 ജില്ലകളിലേക്കും സൗജന്യ ആംബുലൻസ് സേവനം എന്ന GGK യുടെ സ്വപ്നപദ്ധതി ഉടൻ സാക്ഷാത്കരിക്കും എന്നും അദ്ദേഹം അറിയിച്ചു .

error: Content is protected !!