fbpx
Info UAE News അജ്‌മാൻ

ഗോൾഡൻ വിസക്കായി ഹാബിറ്റാറ്റ് സ്‌കൂളിലെ കൊച്ചു കോഡേഴ്സും

And the little coders at Habitat School for the Golden Visa

ഒരു ലക്ഷത്തോളം ഗോൾഡൻ വിസകൾ കോഡേഴ്സിനായി യു.എ.ഇ ഗവൺമെന്റ് വാഗ്ദാനം ചെയ്തപ്പോൾ ഹാബിറ്റാറ്റ് സ്കൂളിലെ കുട്ടി കോഡേഴ്സിനും അത് പ്രതീക്ഷ നൽകി. യു.എ.ഇ വിഷൻ 2021 ന്റെയും, യു.എ. ഇ സ്ട്രാറ്റജി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് 2031 ന്റെയും ഭാഗമായി യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് റോബോട്ടിക്സ് മത്സരത്തിൽ ഹാബിറ്റാറ്റിലെ കൊച്ചു കോഡേഴ്സും വിജയികളായി.

വെബ് ഡിവലപ്മെന്റ്, പൈത്തൺ, വെക്സ്- വി ആർ കോഡ്, ഡ്രോൺ, ടിങ്കർ എന്നിവയിലാണ് ഹാബിറ്റാറ്റ് സ്കൂൾ കുട്ടികൾ, മികവ് തെളിയിച്ചത്. വെബ്ഡി വലപ്മെന്റിൽ, ഹാബിറ്റാറ്റ് സ്കൂളിലെ തൗഹീദാ ഇസ്ലാമിനും, ഹാബിറ്റാറ്റ് സ്കൂളിന്റെ ഭാഗമായ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ആദില നവാസും, പൈത്തൺ ക്യാറ്റഗറി രണ്ടിൽ കാർത്തിക് ശർമ്മയും, ആർ.ഓ.വി ഇൽ നിഖിൽ അന്ന, അമൽദേവ് ശിവദാസ്, ആദിത്യ ഹരീഷ്, വെക്സ്- വി ആർ ക്യാറ്റഗറി ഒന്നിൽ അർഹം അനീസ് ഷെയ്ഖ്, ഇഹാൻ അഫീഖ്, വൈശാഖൻ ഇൻബാദുരൈ എന്നിവരും, ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഗ്രേഡ് ഒന്ന് മുതൽ കുട്ടികളെ കോഡിങ് പഠിപ്പിക്കുന്നതും എല്ലാ വർഷവും ലണ്ടൻ ആസ്ഥാനം ആക്കി പ്രവർത്തിക്കുന്ന സൈബർ സ്ക്വയറിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നതുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സി.ഇ.ഓ – അക്കാഡമിക്സ് ആദിൽ സി.ടി അഭിപ്രായപ്പെട്ടു. 2014 മുതൽ ആണ് ഹാബിറ്റാറ് സ്കൂൾ, കരിക്കുലത്തിന്റെ ഭാഗമായി കുട്ടികളെ കോഡിങ് പഠിപ്പിക്കുവാൻ ആരംഭിച്ചത്. 2019 ഇൽ യു.എ.ഇ സ്കൂളുകളിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബും ആരംഭിച്ചിരുന്നു.

error: Content is protected !!