Info UAE News ഉമ്മുൽ ഖുവൈൻ കാലാവസ്ഥ ഷാർജ റാസൽഖൈമ

യു‌എഇയിൽ പലയിടങ്ങളിലും കനത്ത മഴയും വെള്ളക്കെട്ടും

Heavy rains and floods in many parts of the UAE_dubaivartha

ഇന്നും യു‌എഇയുടെ പലയിടങ്ങളിലും കനത്ത മഴ ലഭിച്ചു. പല സ്ഥലങ്ങളിലും വെള്ളക്കെട്ടും ഉണ്ടായി

ഷാർജയുടെ അൽ റഫിയയിലും അൽ ധൈദിലും മഴ റിപ്പോർട്ട് ചെയ്തതായി യു‌എഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതുപോലെ ഉം അൽ ക്വെയ്‌നിലെ ഫലാജ് അൽ മുവല്ലയിലും മറ്റ് പ്രദേശങ്ങളായ ബീറ്റ്, ബിയാത എന്നിവിടങ്ങളിലും മഴ ലഭിച്ചു.റാസ് അൽ ഖൈമയിൽ റോഡുകളിൽ വെള്ളകെട്ടുണ്ടായി.

കാലാവസ്ഥാ കേന്ദ്രം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നേരത്തേ ഒരു കോഡ് യെല്ലോ അലേർട്ട് നൽകിയിരുന്നു. വരും ദിവസങ്ങളിൽ യു എ ഇയിൽ അസ്ഥിരമായ കാലാവസ്ഥാ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴയാണ് ശനിയാഴ്ച കണ്ടത്.

അബുദാബി, ദുബായ്, ഷാർജ, റാസ് അൽ ഖൈമ, അൽ ഐൻ എന്നിവിടങ്ങളിൽ മഴ പെയ്തത് ക്‌ളൗഡ്‌ സീഡിംഗ് മൂലമാണെന്ന് എൻസിഎം അറിയിച്ചിരുന്നു. ഇന്ന് ഇനിയും കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

error: Content is protected !!