UAE News ദുബായ്

ഇതാദ്യമായി യുഎഇ യിലെ PRO മാരെ ആദരിക്കാൻ 10001 ദിർഹം ക്യാഷ് അവാർഡുമായി എമിറേറ്റ്സ് ഫസ്റ്റ്

For the first time, PROs are honored as government service providers in the UAE_dubaivartha

നിങ്ങൾ ഏതെങ്കിലും കമ്പനിയുടെ പി ആർ ഒ ആണോ ? അല്ലെങ്കിൽ ഏതെങ്കിലും ഗവൺമെൻറ് – അർദ്ധ ഗവൺമെന്റ് സ്ഥാപനങ്ങളിലെ PRO ആണോ ? ഇനി നിങ്ങളുടെ പരിചയത്തിൽ പി ആർ ഒ ജോലി ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ?
വിസ അടക്കമുള്ള ഗവൺമെന്റ് സേവനങ്ങളും മറ്റ്‌ അനുബന്ധ കാര്യങ്ങളും എല്ലാവർക്കും ചെയ്തുകൊടുക്കുന്ന പി ആർ ഒ മാരുടെ സേവന സന്നദ്ധതയെ ആദരിക്കാൻ എമിറേറ്റ്സ് ഫസ്റ്റ് എന്ന ബിസിനസ് സെറ്റ് അപ്പ് സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ യുഎ ഇ യിൽ ആദ്യമായി ഒരു സംവിധാനം ഒരുങ്ങുന്നു.
ബെസ്ററ് പി ആർ ഒ അവാർഡ് ലഭിക്കുന്ന വ്യക്തിക്ക് 10,001 ദിർഹമാണ് സമ്മാനം. അവസാന റൗണ്ടിൽ എത്തുന്ന അർഹതയുള്ള മറ്റ്‌ PRO മാർക്ക് പ്രത്യേക പുരസ്കാരങ്ങളും ക്യാഷ് അവാർഡുകളും എമിറേറ്റ്സ് ഫസ്റ്റ് നൽകുമെന്ന് CEO ജമാദ് ഉസ്മാൻ അറിയിച്ചു.
നിസ്വാർത്ഥമായ സേവനം നൽകുകയും അതിനനുസരിച്ച് പൊതുവേദികളിൽ അംഗീകാരം ലഭിക്കാതെ പോകുകയും ചെയ്യുന്ന PRO ജീവനക്കാർ മറ്റുള്ളവർക്ക് വേണ്ടി ഓടിയോടി തളർന്ന് ജീവിക്കുന്നവരാണ്. അവർക്കുള്ള ആദരവായിട്ടാണ് ഈ പുരസ്‌കാരം.

എമിറേറ്റ്സ് ഫസ്റ്റ് നൽകുന്ന  0565333307 എന്ന വാട്സാപ്പ് നമ്പറിലേക്ക് നിങ്ങൾ ചെയ്ത അസാധാരണമായ ഒരു സേവനം സംബന്ധിച്ച വിശദ വിവരങ്ങൾ അയക്കുക. നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ , സേവന കാലാവധി തുടങ്ങിയവ അയക്കണം. വേണ്ടപ്പെട്ടവർക്ക് വേണ്ടി റഫറൻസ് ആയും നിങ്ങൾക്ക് അയക്കാം. PRO മാരുടെ സേവനങ്ങളെ മാനിച്ചുകൊണ്ട് അവരെ ആദരിക്കാനായി ആർക്കും നിർദേശങ്ങൾ സമർപ്പിക്കാം. ഇതിനായി വിശിഷ്ട വ്യക്തിത്വങ്ങൾ അടങ്ങുന്ന ജൂറി രൂപീകരിച്ചിട്ടുണ്ട്. ദുബായിൽ സെപ്റ്റംബറിൽ എമിറേറ്റ്സ് ഫസ്റ്റ് സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് PRO അവാർഡ് ജേതാക്കളെ ആദരിക്കും.
വിവിധസേവന രംഗങ്ങളിൽ പല കാരണങ്ങൾ കൊണ്ടും പാർശ്വ വൽക്കരിക്കപ്പെട്ടുപോകുന്ന ജീവനക്കാരെ മുഖ്യ ധാരയിൽ കൊണ്ടുവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് എമിറേറ്റ്സ് ഫസ്റ്റ് ഇങ്ങനെ ചെയ്യുന്നതെന്ന് ജമാദ് ഉസ്മാൻ വ്യക്തമാക്കി.

error: Content is protected !!