Info UAE News അബൂദാബി

അബുദാബിയിൽ അണുനശീകരണവേളയിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്തി പിഴ ചുമത്താൻ റഡാറുകൾ

Radars to detect and fine those who leave unnecessarily during disinfection in Abu Dhabi_DUBAIVARTHA

അബുദാബിയിൽ അണുനശീകരണ വേളയിൽ പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ റഡാറുകൾ സജീവമാക്കിയിട്ടുണ്ടെന്ന് അബുദാബി പോലീസ് അറിയിച്ചു.

അബുദാബിയിൽ ഇന്ന് 2021 ജൂലൈ 19 തിങ്കൾ മുതൽ അണുനശീകരണ പ്രക്രിയ നടക്കുന്നതിനാൽ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും അതിന് പൊലീസ് പെർമിറ്റ് ആവശ്യമാണെന്നും അബുദാബി പൊലീസ് വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. www.adpolice. gov . ae എന്ന വെബ്‌സൈറ്റിലാണ് അനിവാര്യമായ സഞ്ചാരം നടത്താൻ പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. ഇന്ന് ജൂലൈ 19 ന് തുടങ്ങുന്ന സഞ്ചാര നിയന്ത്രണം എന്നു വരെ നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല. ആഹാരം , മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് മാത്രമേ പുറത്തിറങ്ങാൻ പെർമിറ്റ് ലഭ്യമാകുകയുള്ളൂ.

അണുനശീകരണ വേളയിൽ അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്തി റഡാറുകൾ പിഴ ചുമത്തുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

അർദ്ധരാത്രി 12 മുതൽ വെളുപ്പിന് 5 വരെയാണ് അണുനശീകരണ പ്രക്രിയ നടക്കുക. ഈ സമയങ്ങളിൽ ഗതാഗത സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കും.

 

 

error: Content is protected !!