fbpx
അന്തർദേശീയം

ബലിപെരുന്നാൾ ദിനത്തിൽ പുതുവസ്ത്രമണിഞ്ഞ് (കിസ്വ )വിശുദ്ധ കഅ്ബ

അറഫ ദിനത്തെയും ഈദ് അൽ അദയുടെ തുടക്കത്തെയും അനുസ്മരിപ്പിക്കുന്നതിനായി സൗദി അധികൃതർ കഅബയുടെ കിസ്വാ (പുതപ്പിക്കുന്ന തുണി ) മാറ്റിയണിയിച്ചതായി സൗദി പ്രസ് ഏജൻസി (എസ്‌പി‌എ) തിങ്കളാഴ്ച അറിയിച്ചു.

എല്ലാ വർഷവും ഹജ്ജിന്റെ രണ്ടാം ദിവസമാണ് പ്രസിഡന്റിന്റെ മേൽനോട്ടത്തിൽ വിശുദ്ധ പള്ളിയിൽ കിസ്വാ മാറ്റുന്ന ചടങ്ങ് നടക്കുന്നത് .670 കിലോഗ്രാം വരുന്ന ഉന്നത നിലവാരമുള്ള പട്ടിൽ , 120 കിലോഗ്രാം സ്വർണ്ണ നൂലുകൾ, 100 കിലോഗ്രാം വെള്ളി നൂലുകൾ എന്നിവ ഉപയോഗിച്ചാണ് കഅ്ബാ തുണി നിർമ്മിച്ചിരിക്കുന്നത്. ഇരുന്നൂറിൽ പരം കരകൗശല തൊഴിലാളികളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ കിസ്വ .

error: Content is protected !!