UAE News

യു എ ഇയിൽ ആകെ കോവിഡ് മരണങ്ങൾ 1,900 ആയി / പുതിയതായി 1,508 കോവിഡ് കേസുകൾ കൂടി

UAE COVID 19 UPDATES_JULY 19_DUBAIVARTHA

യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,508 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,477  പേർക്ക് രോഗമുക്തിയും 2 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 1,508 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 662,486 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 1,477 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 640,248 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,900 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 20,338 സജീവ കോവിഡ് കേസുകളാണുള്ളത്.

227,582 അധിക കോവിഡ് പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

error: Content is protected !!