Info UAE News അന്തർദേശീയം അബൂദാബി ഇന്ത്യ

ഇന്ത്യയടക്കം 16 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു‌എഇയിലേക്കുള്ള പ്രവേശനവിലക്ക് നീട്ടിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി

Civil Aviation Authority extends entry ban to UAE for 16 nationals, including India_dubaivartha

ഇന്ത്യയടക്കം 16 രാജ്യങ്ങളിൽ നിന്നുള്ളവർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യു‌എഇയിൽ പ്രവേശിക്കേണ്ടതില്ലെന്ന് ഔദ്യോഗികമായി സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) ഉത്തരവിറക്കി.

ഇന്ത്യയെകൂടാതെ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ,ഇന്തോനേഷ്യ, ലൈബീരിയ, നമീബിയ, നൈജീരിയ, ഉഗാണ്ട, സിയറ ലിയോൺ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ നിയമം ബാധകമാകുക.

കോവിഡ് സാഹചര്യത്തെതുടർന്ന് ഏപ്രിൽ 24 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു എ ഇയിലേക്ക് വിലക്കേർപ്പെടുത്തിയത്.

error: Content is protected !!