Info അന്തർദേശീയം

അഫ്ഗാന്‍ പ്രസിഡന്‍റ് ഈദ് നമസ്കരിക്കുന്നതിനിടെ റോക്കറ്റാക്രമണം

Rocket fire during Afghan President's Eid prayers

അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനി ഈദ് നമസ്കരിക്കുന്നതിനിടെ റോക്കറ്റാക്രമണം. ഇന്ന് രാവിലെ നടന്ന പ്രാർത്ഥനയ്ക്കിടെയാണ് സംഭവം. അക്രമത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പ്രസിഡന്‍റ് പ്രാർഥിക്കുന്നതിനിടെ സമീപത്ത് മിസൈൽ പതിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

തലസ്ഥാനത്ത് പ്രസിഡന്‍റ് പങ്കെടുത്ത ഈദ് നസ്കാരത്തിനിടെ പാലസിന് സമീപം മൂന്ന് റോക്കറ്റുകളാണ് പതിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മിര്‍വായിസ് സ്റ്റാനെക്‌സായി പറഞ്ഞു. റോക്കറ്റുകൾ പതിച്ച സമയത്ത് പ്രാർഥനയിൽ ഏർപ്പെട്ടിരുന്നവരെല്ലാം ഞെട്ടുന്നത് വീഡിയോയിൽ വ്യക്തമാണ്. അതേസമയം അക്രമത്തിന്‍റെ ഉത്തരവാദിത്വവും ആരും ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

സ്ഫോടനത്തിന്‍റെ ശബ്ദങ്ങൾക്കിടയിലും പ്രസിഡന്‍റും മറ്റ് നേതാക്കളും പ്രാർഥന തുടരുകയായിരുന്നു. പ്രാർഥനയ്ക്ക് പിന്നാലെ പ്രസിഡന്‍റ് അഷ്‌റഫ് ഗനി പ്രഭാഷണം നടത്തിയതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് വാർത്താ ചാനലായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവവധിയാളുകൾ ഈദ് നമസ്കാരത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

error: Content is protected !!