Info ആരോഗ്യം ഇന്ത്യ

മനുഷ്യരിലും പക്ഷിപനി : ഡൽഹിയിൽ പക്ഷിപനി ബാധിച്ച് 11 വയസ്സുകാരൻ മരിച്ചു.

11-year-old dies of bird flu in Delhi

ഇന്ത്യയിൽ ആദ്യമായി പക്ഷിപ്പനി മനുഷ്യരിൽ സ്ഥിരീകരിച്ച് ഹരിയാന സ്വദേശിയായ 11കാരൻ ഡൽഹിയിൽ പക്ഷിപനി ബാധിച്ചു മരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

പൂനയെിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് കുട്ടിയുടെ ശരീരത്തിൽ എച്ച്5എൻ1 വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കുട്ടിയ്ക്ക് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം വന്നതിനു പിന്നാലെ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാംപിള്‍ അയച്ചു പരിശോധിക്കുകയായിരുന്നു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ജൂലൈ രണ്ടിനായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുമായി സമ്പര്‍ക്കത്തിൽ വന്ന ജീവനക്കാരെ നിരീക്ഷത്തിലാക്കിയിട്ടുണ്ട്. കുട്ടിയുടെ വീടിനു സമീപത്ത് കൂടുതൽ പക്ഷിപ്പനി കേസുകളുണ്ടോ എന്നു പരിശോധിക്കാനായി നാഷണൽ സെൻ്റര്‍ ഫോര്‍ ഡിസീസ് കൺട്രോള്‍ സംഘം ഹരിയാനയിലെ ഗ്രാമത്തിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

error: Content is protected !!