fbpx
Info UAE News ആരോഗ്യം ഇന്ത്യ

വാക്‌സിൻ എടുത്തവർക്ക് PCR ടെസ്റ്റ് വേണ്ടെന്ന ഇളവ് ആഭ്യന്തര യാത്രക്കാർക്ക് മാത്രമെന്ന് എയർ ഇന്ത്യ തിരുത്തി

Air India has revised the exemption for PCR test for vaccinated domestic passengers only_dubaivartha

ദുബായ് വാർത്തയിൽ എയർ ഇന്ത്യയുടെ ട്വിറ്റർ സന്ദേശം അനുസരിച്ച് വാക്‌സിൻ എടുത്തവർക്ക് PCR ടെസ്റ്റ് വേണ്ടെന്ന ഇളവുമായി ബന്ധപ്പെട്ട വാർത്ത കൊടുത്ത് ഒരു മണിക്കൂർ കഴിയുന്നതിന് മുൻപ് എയർ ഇന്ത്യയുടെ ഭാഗത്തു നിന്നും തിരുത്ത് വന്നിട്ടുണ്ട്.

2 ഡോസ് വാക്‌സിൻ എടുത്ത ആഭ്യന്തര യാത്രക്കാർക്ക് മാത്രമാണ് PCR ടെസ്റ്റ് വേണ്ടെന്ന ഇളവ് നൽകുന്നതെന്നും രണ്ടാമത്തെ ഡോസ് എടുത്ത് 15 ദിവസം കഴിഞ്ഞാൽ മാത്രമാണ് PCR ടെസ്റ്റ് ഇല്ലാതെ ആഭ്യന്തരമായി യാത്ര ചെയ്യാനുള്ള അവസരം നൽകുന്നതെന്നും പുതിയ ട്വിറ്റർ സന്ദേശത്തിൽ എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്

കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ,മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് ഈ ഇളവ് അനുവദിക്കുകയെന്നും എയർ ഇന്ത്യ ആവർത്തിച്ചിട്ടുണ്ട്.

 

error: Content is protected !!