Info UAE News ദുബായ്

ദുബായ് എയർപോർട്ടിൽ ഗൾഫ് എയർവിമാനവും ഫ്ലൈ ദുബായ് വിമാനവും തമ്മിൽ ചെറുതായി ഉരസി : ആർക്കും പരിക്കില്ല

Gulf Air and Fly Dubai at Dubai Airport_DUBAIVARTHA

ഇന്ന് വ്യാഴാഴ്ച രാവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബഹ്‌റൈനിൽ നിന്നും വന്ന ഗൾഫ് എയർ വിമാനത്തിന്റെ വാലറ്റം ഫ്ലൈ ദുബായ് വിമാനവുമായിട്ട് ചെറുതായിട്ട് ഉരസുകയും തുടർന്ന് ദുബായ് എയർപോർട്ടിന്റെ ഒരു റൺവേ താൽകാലികമായി അടച്ചിടുകയും ചെയ്തു. എന്നിരുന്നാലും എയർപോർട്ടിന്റെ പ്രവർത്തനങ്ങളൊന്നും തടസ്സപ്പെട്ടിട്ടില്ല. വളരെ പെട്ടെന്ന് തന്നെ ഈ സാഹചര്യത്തെ കൈകാര്യം ചെയ്യാൻ കഴിഞ്ഞതായി എയർപോർട്ട് വൃത്തങ്ങൾ വ്യക്‌തമാക്കി. ആർക്കും പരിക്ക് പറ്റിയതായും റിപ്പോർട്ടില്ല.

ബിഷ്‌കേക്കിലേക് പോവുകയായിരുന്ന ഫ്ലൈ ദുബായ് FZ 1461 വിമാനത്തിന്റെ ചിറകാണ് റൺവേക്ക് അടുത്ത് കിടന്ന ഗൾഫ് എയർ വിമാനത്തിന്റ വാലറ്റത്തിൽ തട്ടിയത്. ഫ്ലൈ ദുബായ് അധികൃതർ ഉടൻ തന്നെ ഈ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു വിമാനത്തിലേക്ക് മാറ്റി വിമാനം ബിഷ്‌കേക്കിലേക്ക് പുറപ്പെടുകയും ചെയ്തു . യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഫ്ലൈ ദുബായ് ഖേദം രേഖപ്പെടുത്തി

രണ്ട് മണിക്കൂറിന് ശേഷം അടച്ചിട്ട റൺവേ വീണ്ടും തുറന്നതായും ദുബായ് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.

 

error: Content is protected !!