UAE News അന്തർദേശീയം വിദ്യാഭ്യാസം

യുഎഇയിൽ നീറ്റ്‌ പരീക്ഷാകേന്ദ്രം അനുവദിക്കാമെന്ന പ്രസ്താവന സ്വാഗതാർഹമെന്ന് യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികളും രക്ഷിതാക്കളും

Indian students and parents in the UAE welcome the announcement that NEET examination centers will be allowed in the UAE.

യുഎഇയിൽ നീറ്റ്‌ പരീക്ഷാകേന്ദ്രം അനുവദിക്കാമെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രഥാന്റെ പ്രസ്താവനയെ യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികളും രക്ഷിതാക്കളും സ്വാഗതംചെയ്തു.

പരീക്ഷാകേന്ദ്രം അനുവദിച്ചാൽ യു.എഇയിലെ സി.ബി.എസ്.ഇ. സ്കൂളുകൾ, കേരള സിലബസിലെ ഒമ്പത് സ്കൂളുകൾ എന്നിവിടങ്ങളിലായി യുഎഇയിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പുതിയ കേന്ദ്രത്തിന്റെ ഗുണം ലഭിക്കും. നീറ്റ് പരീക്ഷാകേന്ദ്രം യുഎഇയിൽ അനുവദിച്ചുകിട്ടാൻ ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഗൾഫിൽ കുവൈത്തിൽ മാത്രമാണ് നീറ്റ് പരീക്ഷാകേന്ദ്രമുള്ളത്. നിലവിൽ കുവൈറ്റിലേക്ക് യാത്രാവിലക്കുള്ളതിനാൽ മറ്റേതെങ്കിലും രാജ്യം വഴി കുവൈത്തിലെത്തിയാലും 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കണം. കൂടാതെ ക്വാറന്റീൻ നിലനിൽക്കുന്നതിനാൽ പരീക്ഷാദിനങ്ങളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

അധികൃതർ അനുവദിച്ചാൽ നീറ്റ് പ്രവേശന പരീക്ഷാകേന്ദ്രത്തിനായി ഷാർജ ഇന്ത്യൻ സ്കൂൾ വിട്ടുനൽകാൻ ഒരുക്കമാണെന്നും അതിനായി മുൻകൂട്ടി കേന്ദ്ര-കേരള സർക്കാരുകൾക്ക് കത്ത് നൽകിയിരുന്നതായും ഇന്ത്യൻ അസോസോയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ അറിയിച്ചിരുന്നു.

വെർച്വൽ ക്ലാസ്സുകളിൽ മുഖാമുഖം പങ്കെടുക്കാനായി അടുത്ത സ്‌കൂൾ അധ്യയനം ആരംഭിക്കുമ്പോൾ ഷാർജ ഇന്ത്യൻ സ്കൂളിലെ 120 ക്ലാസ് മുറികളിൽ പൂർണമായും വൈഫൈ സംവിധാനം ഒരുക്കുമെന്നും ഇ.പി. ജോൺസൺ പറഞ്ഞു.

 

error: Content is protected !!