Info UAE News ഇന്ത്യ ദുബായ്

ഇന്ത്യയടക്കം 16 രാജ്യങ്ങളിൽ നിന്നുള്ള ദുബായ് എക്സ്പോയിൽ പങ്കെടുക്കുന്നവർക്കും പവലിയനുകളിലെ ഉദ്യോഗസ്ഥർക്കും യുഎഇയിലേക്ക് പ്രവേശനാനുമതി

Dubai Expo participants and pavilion officials from 16 countries, including India, are allowed to enter the UAE.

ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് പ്രവേശനനിയന്ത്രണം തുടരുമ്പോൾ തന്നെ ദുബായ് എക്സ്പോയിൽ പങ്കെടുക്കുന്നവർക്കും പവലിയനുകളിലെ ഉദ്യോഗസ്ഥർക്കും എക്സ്പോ ഇവെന്റുമായി സഹകരിക്കുന്ന മറ്റുള്ളവർക്കും യുഎഇയിലേക്ക് പ്രവേശിക്കാൻ പ്രത്യേകാനുമതി നൽകികൊണ്ട് ഇന്ന് വ്യാഴാഴ്ച്ച ജൂലൈ 22 ന് യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജിസിഎഎ) ഉത്തരവിറങ്ങി.

ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലൈബീരിയ, നമീബിയ, നേപ്പാൾ, നൈജീരിയ, ഉഗാണ്ട, സിയറ ലിയോൺ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇവന്റ് ഓർഗനൈസർ ആയിട്ടുള്ള മാനേജ്മെന്റ് കമ്മിറ്റിയുടെ സ്പോൺസർഷിപ്പിൽ വരുന്നവർക്കാണ് ഇത്തരത്തിലുള്ള പ്രവേശനത്തിന് അനുമതി കൊടുത്തിരിക്കുന്നത്‌. എക്സ്പോ പങ്കാളികൾ, പ്രദർശകർ മറ്റ് ഇവന്റ് സ്പോൺസർ ഷിപ്പിൽ വരുന്ന ഉദ്യോഗസ്ഥർ എന്നിവർക്കാണ് പ്രവേശനം.

എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇയിൽ എത്തുമ്പോൾ 10 ദിവസത്തെ ക്വോറന്റൈൻ നടപടികൾ ഉൾപ്പെടെ കർശനമായ കോവിഡ് സുരക്ഷാ നടപടികൾ പാലിക്കേണ്ടതുണ്ട്.

error: Content is protected !!