fbpx
Info കേരളം

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു.

Rameez, a friend of Arjun Ayanki, the main accused in the Karipur gold smuggling case, died in a road accident.

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് കണ്ണൂർ കപ്പക്കടവ് സ്വദേശി റമീസ് വാഹനാപകടത്തിൽ മരിച്ചു. കണ്ണീർ അഴീക്കോട് ഇന്നലെയാണ് വാഹനാപകടം ഉണ്ടായത്.

മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഇന്നലെ ഉച്ചക്ക് ഇയാൾ ഓടിച്ചിരുന്ന ബൈക്ക് അഴീക്കോട് വെച്ച് ഒരു കാറിൽ ഇടിക്കുകയായിരുന്നു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഇരുപത്തിയേഴാം തീയതി ഹാജരാകാൻ റമീസിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ റമീസ് എത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് 27 ന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപെട്ടത്.

ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു പുലർച്ചെയോടെ മരണപെടുകയായിരുന്നു. അർജുൻ ആയങ്കിയുടെ ഉടമസ്ഥയിലുള്ള ബൈക്കാണ് റമീസ് ഓടിച്ചിരുന്നത്.

അപകടത്തിൽ ദുരൂഹത ഇല്ലെന്നാണ് നിലവിലെ നിഗമനം. എന്നാൽ സംഭവത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം വളപട്ടണം പോലീസ് നടത്തുന്നുണ്ട്. അർജുൻ ആയങ്കിക്കെതിരെ  കൂടുതൽ  തെളിവുകൾ തേടുന്നതിനിടിയിലാണ് ഉറ്റസുഹൃത്തിന്റെ മരണം.

error: Content is protected !!