fbpx
ടെക്നോളജി

‘ഇനോക് പേ’: ഇന്ധന ബില്ലുകൾ ഇനി മൊബൈൽ ഫോൺ വഴിയും അടക്കാം

ദുബായ്: ഇനി വാഹനങ്ങളിൽ ഇന്ധനം നിറച്ചാൽ പണം മൊബൈൽ ഫോൺ വഴിയും അടയ്ക്കാം. ഇതിന് ‘ഇനോക് പേ’ ആപ്പ് ആപ്പിൾ സ്റ്റോറിൽ നിന്നോ ഗൂഗിൾ പ്ലേയിൽ നിന്നോ ഡൗൺലോഡ‍് ചെയ്തു റജിസ്റ്റർ ചെയ്യണം. പുതിയ പെയ്മെന്റ് ആപ്പിലൂടെ ഉപയോക്താക്കൾക്ക് പമ്പിൽ കടന്ന ശേഷം മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് പമ്പ് നമ്പറും മറ്റു വിശദാംശങ്ങളും കൊടുത്ത ശേഷം പേയ്മെന്റ് നടത്താവുന്നതാണ്. ഇനോക്, എപ്കോ സ്റ്റേഷനുകളാണ് ഈ സൗകര്യമൊരുക്കിയത്. സോഷ്യൽ മീഡിയ അക്കൌണ്ടുകൾ വഴിയും ലോഗിൻ ഓപ്ഷൻ സാധ്യമാണ്. ആപ്പിൽ വീസ, മാസ്റ്റർ കാർഡ് തുടങ്ങിയ എല്ലാ കാർഡുകളും ബന്ധിപ്പിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. വിശദമായ പേയ്മെന്റ് വിവരങ്ങളും ഡിജിറ്റൽ രസീതും ആപ്പിൽ ലഭ്യമാകും.

error: Content is protected !!