fbpx
ഇന്ത്യ

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും : 36 പേര്‍ മരിച്ചു.

Floods and landslides in Maharashtra: 36 killed

മുംബൈ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായി റായ്ഗഡ് ജില്ലയിലെ മണ്ണിടിച്ചിലിലാണ് 36 പേര്‍ മരിച്ചത്. ഹെലികോപ്ടറുകള്‍ ഉപയോഗിച്ചാണ് റായ്ഗഡ് ജില്ലയിലെ വെള്ളപ്പൊക്കെ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്. ഇന്നലെ മൂന്ന് മണ്ണിടിച്ചിലുകളിലായിട്ടാണ് 36 പേര്‍ മരിച്ചത്. കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ മൂലം ആയിരക്കണക്കിന് പേര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടിട്ടുണ്ട്

കുടുങ്ങി കിടക്കുന്നവരോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിനില്‍ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരിടത്ത് നിന്ന് 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റിടങ്ങളില്‍ നിന്ന് 4 മൃതദേഹങ്ങളും കണ്ടെത്തി.

 

error: Content is protected !!