fbpx
Info അന്തർദേശീയം കായികം

വ‍ർണാഭമായ ഉദ്ഘാടന ചടങ്ങോടെ ടോക്യോയില്‍ ഒളിമ്പിക്സിന് ഔദ്യോഗിക തുടക്കമായി.

The Olympics officially kicked off in Tokyo with a colorful opening ceremony.

ലോകം കാത്തിരുന്ന കായിക മാമാങ്കത്തിന് ടോക്യോയിൽ തുടക്കമായി. കൊവിഡ് പ്രതിസന്ധി കാലത്ത് വൻ സുരക്ഷാ സംവിധാനങ്ങളോടെയാണ് ഗെയിംസ് നടക്കുന്നത്.

206 സംഘങ്ങളിലായി 11,000ത്തിലേറെ കായികതാരങ്ങളാണ് 32ാമത് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ആഗസ്ത് 8 വരെയാണ് മത്സരങ്ങൾ നീണ്ടുനിൽക്കുക. ഉദ്ഘാടനത്തിന് മുന്‍പുതന്നെ പല മത്സരയിനങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നവര്‍ക്ക് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ ക്യാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ണ മെഡൽ നേടുന്നവർക്ക് 75 ലക്ഷം രൂപയും വെള്ളി മെഡൽ സ്വന്തമാക്കുന്നവർക്ക് 40 ലക്ഷം രൂപയും വെങ്കലം നേടുന്നവര്‍ക്ക് 25 ലക്ഷം രൂപയുമാണ് നൽകുക. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ഒരു ലക്ഷം രൂപ പാരിതോഷികമായി നല്‍കാനും ഒളിമ്പിക്സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

error: Content is protected !!