fbpx
Info ഷാർജ

കനത്ത ചൂടിൽ ഖോർ ഫക്കാൻ മലനിരകളിൽ തളർന്നുപോയ 2 വിനോദ സഞ്ചാരികളെ ഷാർജ പോലീസ് രക്ഷപ്പെടുത്തി

Sharjah police rescue two tourists who were stranded in the Khor Fakkan mountains in the scorching heat

കനത്ത ചൂടിൽ അവശരായി ഖോർ ഫക്കാൻ മലനിരകളിൽ കുടുങ്ങിയ 2 വിനോദ സഞ്ചാരികളെ ഷാർജ പോലീസ് രക്ഷപ്പെടുത്തി

2 വിനോദ സഞ്ചാരികൾ കുടുങ്ങിപോയതായി ഇന്നലെ വെള്ളിയാഴ്ച രാവിലെ 10: 15 നാണ് ഈസ്റ്റേൺ റീജിയൻ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിച്ചത്. ഖോർ ഫക്കാൻ മലനിരകളിൽ കാൽനടയാത്രക്ക് പോയതിനെ തുടർന്ന് ഏഷ്യക്കാരായ 2 വിനോദ സഞ്ചാരികൾ കനത്ത ചൂടിൽ അവശരായിപോകുകയായിരുന്നു.

റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ ഖോർ ഫക്കാൻ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ആംബുലൻസും പട്രോളിംഗും വേഗത്തിൽ സ്ഥലത്തെത്തി ഇവർക്ക് പ്രഥമശുശ്രൂഷ നൽകി. ഇവരിൽ ഒരാളെ കൂടുതൽ ചികിത്സക്കായി ഖോർ ഫക്കാൻ ആശുപത്രിയിലേക്ക് മാറ്റി.

ഉയർന്ന താപനില കാരണം പർവതപ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ കൂടുതൽ മുൻകരുതൽ എടുക്കണമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മലകളിലേക്ക് ആഴത്തിൽ പോയി വിദൂരവും ഉയർന്നതുമായ സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനെതിരെയും പോലീസ് മുന്നറിയിപ്പ് നൽകി.

തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ അളവിൽ വെള്ളം കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും പോലീസ് പറഞ്ഞു.

 

error: Content is protected !!