fbpx
Info ഇന്ത്യ

ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ

India wins first medal at Tokyo Olympics

ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ചാനു ഇന്ത്യക്ക് ടോക്കിയോയിലെ ആദ്യ മെഡൽ സമ്മാനിച്ചത്.

ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ് ചാനു. കർണ്ണം മല്ലേശ്വരിയാണ് ഇതിനു മുന്നേ വെങ്കല മെഡൽ നേടിയിട്ടുള്ളത്.

മെഡൽ പ്രതീക്ഷയോടെ തന്നെയാണ് മീരാഭായ് മത്സരത്തിനിറങ്ങിയത്. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനവും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ ലോക റെക്കോർഡുമുള്ള താരമാണ് മീരാഭായ് ചാനു.

error: Content is protected !!