fbpx
Info UAE News റാസൽഖൈമ

ബലിപെരുന്നാൾ അവധിയിൽ ജെബൽ ജയ്‌സിലെത്തിയത് 35,000 ൽ അധികം സന്ദർശകർ

More than 40,000 visitors came to Jebel Jais during the Feast of Sacrifice_DUBAIVARTHA

ബലിപെരുന്നാൾ അവധിയുടെ ആദ്യ രണ്ട് ദിവസങ്ങളിലായി 13,000 വാഹനങ്ങൾ റാസ് അൽ ഖൈമയിലെ ജബൽ ജെയ്‌ജയ്‌സിലെത്തിയതായി അധികൃതർ അറിയിച്ചു. ഓരോ വാഹനത്തിലും 3-4 യാത്രക്കാരടക്കം സന്ദർശകരുടെ എണ്ണം 35,000 മുതൽ 40,000 വരെ എത്തിയതായും പബ്ലിക് സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എഞ്ചിനീയർ അഹമ്മദ് അൽ ഹമ്മദി പറഞ്ഞു പറഞ്ഞു.

ഈദിന്റെ ആദ്യ ദിവസം 5,500 വാഹനങ്ങളും രണ്ടാം ദിവസം 7,500 വാഹനങ്ങളുമാണ് റാസ് അൽ ഖൈമയിലെ ജെബൽ ജയ്‌സ് പർവ്വതത്തിൽ എത്തിയത്. തിരക്ക് കുറയ്ക്കാൻ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

ജബൽ ജയ്‌സിന്റെ താഴെ മുതൽ പർവ്വതത്തിലേക്ക് നീളുന്ന 36 കിലോമീറ്റർ വരെ പോലീസ് പട്രോളിംഗ് പോലീസ് പട്രോളിംഗ് വാഹനങ്ങൾ കാവലുണ്ടായിരുന്നു.

സമുദ്രോപരിതലത്തിൽ നിന്ന് 1900 മീറ്റർ ഉയരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ജബൽ ജയ്സ് മല ഇപ്പോൾ യു എ ഇയുടെ വിശ്രുത വിനോദ കേന്ദ്രമാണ്. വിവിധ എമിറേറ്റുകളിൽ നിന്നുള്ള സന്ദർശകരും ഒപ്പം പ്രവാസികളും മലകളുടെ എമിറേറ്റായ റാസൽഖൈമയിലേക്ക് അവധി ദിനങ്ങളിലൊഴുകുക പതിവാണ്.

error: Content is protected !!