fbpx
Info UAE News അബൂദാബി

യുഎഇയിലെ ഐഡന്റിറ്റി & സിറ്റിസൺഷിപ്പ് ഓഫീസുകളിൽ പ്രവേശിക്കാൻ വാക്സിനെടുക്കാത്തവരാണെങ്കിൽ പി‌സി‌ആർ നെഗറ്റീവ് ഫലം നിർബന്ധമാക്കുന്നു.

PCR negative results are mandatory for those who have not been vaccinated to enter the Identity & Citizenship Offices in the UAE_DUBAIVARTHA

യുഎഇയിലെ ഐഡന്റിറ്റി & സിറ്റിസൺഷിപ്പ് ഓഫീസുകളിൽ പ്രവേശിക്കുന്നതിനുള്ള പുതിയ കോവിഡ് നിയമങ്ങൾ അധികൃതർ പുറത്തിറക്കി.

ഓഗസ്റ്റ് 1 മുതൽ, ഐഡന്റിറ്റി & സിറ്റിസൺഷിപ്പ് ഓഫീസുകളിൽ പ്രവേശിക്കാൻ യു‌എഇയിൽ അംഗീകരിച്ച ഏതെങ്കിലും വാക്‌സിനുകളുടെ രണ്ട് ഡോസുകളും ലഭിച്ചവരെ മാത്രമേ അനുവദിക്കുകയുളളൂ. അല്ലെങ്കിൽ സന്ദർശനത്തിന് 48 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് പി‌സി‌ആർ ടെസ്റ്റ് ഫലമുള്ളവരെയും പ്രവേശിക്കാൻ അനുവദിക്കും.

ആരോഗ്യകാരണങ്ങളാൽ വാക്‌സിനെടുക്കാത്തവർക്ക് സന്ദർശനത്തിന് 48 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് പിസിആർ പരിശോധന ഫലം ഹാജരാക്കിയാൽ മാത്രമേ പ്രവേശനം അനുവദിക്കൂ. 16 വയസ്സിന് താഴെയുള്ള സന്ദർശകർക്കും ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ജീവനക്കാർക്കും ഈ നിയമങ്ങൾ ബാധകമല്ല.

error: Content is protected !!