fbpx
Info UAE News അബൂദാബി ആരോഗ്യം

അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ അണുനശീകരണസമയം ആരംഭിക്കുന്നതിന് മുമ്പായി എത്തിച്ചേരണമെന്ന് പോലീസ് നിർദ്ദേശം

Passengers traveling to Abu Dhabi are advised to arrive before the start of disinfection_dubaivartha

അബുദാബി, അൽ ഐൻ, അൽ ദാഫ്ര എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന എല്ലാവരോടും കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി നടത്തുന്ന അണുനശീകരണം ആരംഭിക്കുന്നതിന് മുമ്പായി എത്തിച്ചേരണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു.

2021 ജൂലൈ 19 തിങ്കൾ മുതലാണ് അബുദാബിയിൽ അണുനശീകരണം ആരംഭിച്ചത്. അർദ്ധരാത്രി 12 മുതൽ വെളുപ്പിന് 5 വരെയാണ് അണുനശീകരണത്തിനുള്ള സമയം. ഈ സമയങ്ങളിൽ ഗതാഗത സേവനങ്ങൾ താൽക്കാലികമായി അനുവദിക്കില്ല. അബുദാബിയിൽ ഈ സമയങ്ങളിൽ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും അതിന് പൊലീസ് പെർമിറ്റ് ആവശ്യമാണെന്നും അബുദാബി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ആഹാരം , മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് മാത്രമേ പുറത്തിറങ്ങാൻ പെർമിറ്റ് ലഭ്യമാകുകയുള്ളൂ. www.adpolice.gov.ae എന്ന വെബ്‌സൈറ്റിലാണ് അനിവാര്യമായ സഞ്ചാരം നടത്താൻ പെർമിറ്റിനായി അപേക്ഷിക്കേണ്ടത്.

എന്നാൽ ഈ അണുനശീകരണവും സഞ്ചാര നിയന്ത്രണവും എന്നു വരെ നീണ്ടുനിൽക്കുമെന്ന് വ്യക്തമല്ല.

മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്നവർ അണുനശീകരണം ആരംഭിക്കുന്നതിന് മുമ്പായി എത്തിച്ചേരാനായി യാത്ര മുൻകൂറായി പ്ലാൻ ചെയ്യണമെന്നും അബുദാബി പോലീസ് ഓർമ്മിപ്പിച്ചു.

error: Content is protected !!