fbpx
Info UAE News അബൂദാബി കാലാവസ്ഥ ഷാർജ

യു എ ഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചതിരിഞ്ഞ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

The Met Office has forecast showers in some parts of the UAE this afternoon_dubaivartha

യു എ ഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ഉച്ചതിരിഞ്ഞ് മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ‌സി‌എം) അറിയിച്ചു. അബുദാബിയിലും ഫുജൈറയിലും മഴ പ്രതീക്ഷിക്കുന്നതായും ദുബായിലും ഷാർജയിലും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും.

ഉച്ചതിരിഞ്ഞ്‌ കിഴക്കോട്ടും തെക്കോട്ടും മഴ പെയ്യാം. മഴ കാരണം റോഡുകൾ നനഞ്ഞു കിടക്കുമെന്നതിനാൽ ശ്രദ്ധാപൂർവ്വം വാഹനമോടിക്കാൻ അധികൃതരുടെ നിർദ്ദേശമുണ്ട്.

രാജ്യത്തെ പരമാവധി താപനില 43 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഏറ്റവും താഴ്ന്നത് 29 നും 34 ° C നും ഇടയിലായിരിക്കും. ചില സമയങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വശുന്ന പൊടികാറ്റ് തിരശ്ചീന ദൃശ്യപരത കുറയ്ക്കും.

error: Content is protected !!