fbpx
Info UAE News അബൂദാബി

യുഎഇയിൽ ഫോൺ കോൾ വഴി താമസക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുവെന്നുള്ള വാട്സ് ആപ്പ് സന്ദേശം വ്യാജമാണെന്ന് TDRA

TDRA claims WhatsApp message leaked over phone call in UAE

യുഎഇയിൽ ഫോൺ കോൾ വഴി താമസക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുവെന്നുള്ള വാട്‌സ്ആപ്പിൽ വൈറലായ്ക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റ് തങ്ങളുടേതല്ലെന്നും സന്ദേശം വ്യാജമാണെന്നും യുഎഇയുടെ ടെലികമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) അറിയിച്ചു.

ആറ് ഫോൺ നമ്പറുകളിൽ നിന്നും മൂന്ന് രാജ്യ കോഡുകളിൽ നിന്നോ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ “മൂന്ന് സെക്കൻഡിനുള്ളിൽ‌” കോൺ‌ടാക്റ്റ് ലിസ്റ്റുകൾ‌, ബാങ്കിംഗ് വിവരങ്ങൾ‌ എന്നിവ പോലുള്ള വിവരങ്ങൾ‌ ആക്‌സസ് ചെയ്യാൻ‌ കഴിയുമെന്നുള്ള സന്ദേശമാണ് ടെലികമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ പേരിൽ യുഎഇയിൽ പരക്കെ പടരുന്നത്.

എന്നാൽ ഇങ്ങനൊരു വാർത്ത ടി‌ഡി‌ആർ‌എ പുറത്തുവിട്ടിട്ടില്ലെന്നും അത് തെറ്റാണെന്നും അതോറിറ്റി അറിയിച്ചു. ഫോൺ വിളിക്കുകയോ ഫോൺ കാൾ സ്വീകരിക്കുകയോ ചെയ്യുന്നതിലൂടെ ഒരു ഫോൺ ഹാക്ക് ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ കഴിയില്ലെന്നും ടിഡിആർഎ സ്ഥിരീകരിച്ചു.

വിളിക്കുന്ന ആർക്കും ഒരിക്കലും വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

error: Content is protected !!