fbpx
Info കേരളം

മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യപ്പെട്ടത് 18 കോടി ; ലഭിച്ചത് 46.78 കോടി

18 crore was demanded for Muhammad's treatment; 46.78 crore was received

അത്യപൂര്‍വ ജനിതക രോഗമായ എസ്എംഎ ബാധിച്ച കണ്ണൂര്‍ ജില്ലയിലെ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികില്‍സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി രൂപയാണെന്ന് ചികില്‍സാ സഹായ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാക്കി തുക സമാന രോഗമുള്ള കുട്ടികൾക്ക് നൽകും. 7.77 ലക്ഷം പേർ ചികിത്സയ്‌ക്കായി പണം നൽകിയെന്നും എല്ലാവരുടേയും സഹായത്തിന് നന്ദി അറിയിക്കുന്നതായും മുഹമ്മദിന്റെ കുടുംബം വ്യക്തമാക്കി.

അപൂർവ്വ രോഗത്തിനുള്ള 18 കോടിയുടെ മരുന്ന് അടുത്ത ആഴ്ച്ച എത്തും. ആറ് ദിവസം കൊണ്ടാണ് ഇത്രയധികം തുക ലഭിച്ചത്.

കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സെന്‍ട്രലിലെ പി കെ റഫീഖ്-പി സി മറിയുമ്മ ദമ്പതികളുടെ മൂന്നാമത്തെ മകന്‍ മുഹമ്മദിനു വേണ്ടിയാണ് ക്രൗഡ് ഫണ്ടിങിലൂടെ തുക സമാഹരിച്ചത്. ജനിതകവൈകല്യം മൂലമുണ്ടാവുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) എന്ന അത്യപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നിനു വേണ്ടത് 18 കോടി രൂപയാണ് ആവശ്യമായി വന്നിരുന്നത്. പതിനായിരം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന രോഗം ബാധിച്ച് നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്ന മുഹമ്മദിന്റെ ദയനീയാവസ്ഥ പുറംലോകം അറിഞ്ഞതോടെ ലോകത്തെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ത്തപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആവശ്യമായ തുക ലഭിച്ചിരുന്നു. തുടര്‍ന്ന് അക്കൗണ്ടിലേക്ക് ഇനി പണം അയക്കേണ്ടെന്ന് ചികില്‍സാ കമ്മിറ്റി തന്നെ അറിയിച്ചു. രണ്ട് അക്കൗണ്ടുകളിലായുള്ള തുകയുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് വാര്‍ത്താസമ്മേളനത്തിലൂടെ കമ്മിറ്റി കണക്കുകള്‍ പുറത്തുവിട്ടത്.

error: Content is protected !!