fbpx
UAE News

ഈദ് അവധിദിനങ്ങളിൽ നിരവധി ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ദുബായ് പോലീസ്

Dubai police report numerous road accidents during Eid holidays_dubaivartha

കഴിഞ്ഞ ബലിപെരുന്നാൾ അവധിദിനങ്ങളിൽ ജൂലൈ 20 മുതൽ 23 വരെ ദുബായിൽ നിരവധി ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു.

വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തതും, അമിത വേഗത, പാത അച്ചടക്കമില്ലായ്‌മ എന്നിവ മൂലമാണ് അപകടങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഡയറക്ടർ കേണൽ തുർക്കി ബിൻ ഫാരെസ് പറഞ്ഞു.

ഈ ദിവസങ്ങളിൽ പോലീസിന്റെ എമർജൻസി ഹോട്ട്‌ലൈനിന് (999) 37,422 കോളുകൾ ലഭിച്ചു. സേനയുടെ നോൺ എമർജൻസി നമ്പറിലേക്ക് (901) 5,456 കോളുകളും ലഭിച്ചു.

error: Content is protected !!