fbpx
UAE News അബൂദാബി ആരോഗ്യം

അബുദാബിയിലെ പുതിയ കോവിഡ് നിയമങ്ങൾ ഈദ് അവധിദിനങ്ങളിലെ ഒത്തുചേരലുകൾ തടയാൻ സഹായകമായി : രാത്രികാല സഞ്ചാരനിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ

Abu Dhabi's new covid rules help curb Eid holiday gatherings: Night traffic restrictions to remain in place

അബുദാബിയിൽ ഈദ് അൽ അദാ പൊതു അവധി ദിനങ്ങളോടനുബന്ധിച്ച് ജൂലൈ 19 ന് കോവിഡ് വേരിയന്റുകളുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അണുനശീകരണ പ്രക്രിയ ഇപ്പോൾ ഈദ് അവധിദിനങ്ങൾ അവസാനിച്ചെങ്കിലും അബുദാബി എമിറേറ്റിലുടനീളം രാത്രി ചലനത്തിനുള്ള നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ടെന്നും അണുനശീകരണ പ്രക്രിയ തുടരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

കൂടാതെ ഈ കോവിഡ് നിയന്ത്രണങ്ങൾ ഈദിന് കൂടുതൽ ഒത്തുചേരലുകൾ ഒഴിവാക്കാൻ നിരവധി താമസക്കാരെ പ്രേരിപ്പിച്ചതായും പകരം കൂടുതൽ അടുപ്പമുള്ള കുടുംബ അംഗങ്ങളോട് കൂടെ മാത്രമായാണ് അവർ ഈദ് ആഘോഷിച്ചത്.

എല്ലാ ദിവസവും അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് ദേശീയ അണുനശീകരണ പ്രക്രിയ നടത്തുന്നത്. ഈ സമയങ്ങളിൽ ഗതാഗത സേവനങ്ങൾ താൽക്കാലികമായി അനുവദിക്കില്ല. അബുദാബിയിൽ ഈ സമയങ്ങളിൽ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും അതിന് പൊലീസ് പെർമിറ്റ് ആവശ്യമാണെന്നും അബുദാബി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ആഹാരം , മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് മാത്രമേ പുറത്തിറങ്ങാൻ പെർമിറ്റ് ലഭ്യമാകുകയുള്ളൂ. www.adpolice.gov.ae എന്ന വെബ്‌സൈറ്റിലാണ് അനിവാര്യമായ സഞ്ചാരം നടത്താൻ പെർമിറ്റിനായി അപേക്ഷിക്കേണ്ടത്.

മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്നവർ അണുനശീകരണം ആരംഭിക്കുന്നതിന് മുമ്പായി എത്തിച്ചേരാനായി യാത്ര മുൻകൂറായി പ്ലാൻ ചെയ്യണമെന്നും അബുദാബി പോലീസ് ഓർമ്മിപ്പിച്ചു.

 

 

error: Content is protected !!