fbpx
Info UAE News ഇന്ത്യ ദുബായ്

ഇന്ത്യ – ദുബായ് വിമാന സർവീസുകൾക്കുള്ള വിലക്ക് വീണ്ടും ജൂലൈ 31 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിപ്പ്.

Emirates Airlines has extended the ban on India-UAE flights to July 31_dubaivartha

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്കുള്ള വിലക്ക് വീണ്ടും ജൂലൈ 31 വരെ നീട്ടിയതായി ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

ഇന്ത്യ – യു എ ഇ വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 28 വരെ തുടരുമെന്നാണ്‌ എമിറേറ്റ്സ് എയർലൈൻസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് വിമാന സർവീസുകൾക്കുള്ള വിലക്ക് വീണ്ടും ജൂലൈ 31 വരെ നീട്ടിയതായാണ് വീണ്ടും എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്.

ഇന്ന് ഇന്ത്യ – യു എ ഇ വിമാന സർവീസുകൾക്കുള്ള വിലക്ക് ഓഗസ്റ്റ് 2 വരെ നീട്ടിയതായി യുഎഇ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ്‌ അറിയിച്ചിരുന്നു. ജൂലൈ 31 ന് നീക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലക്കാണ് ഇപ്പോൾ വീണ്ടും ഓഗസ്റ്റ് 2 വരെ നീട്ടിയതായി എത്തിഹാദ് എയർവേയ്‌സ് അറിയിച്ചിരിക്കുന്നത്.

 

error: Content is protected !!