fbpx
അജ്‌മാൻ കേരളം

മലപ്പുറം തെന്നല സ്വദേശി അജ്മാനിൽ മരണപ്പെട്ടു.

A native of Thennala, Malappuram, died in Ajman.

മലപ്പുറം ജില്ലയിലെ തെന്നല വെസ്റ്റ് ബസാർ സ്വദേശിയും അജ്മാനിൽ ഫാർമസി ജീവനക്കാരനുമായ ഹംസ പൊതുവത്ത് (35) മരണപ്പെട്ടു. ഹംസ കഴിഞ്ഞ നാല് വർഷത്തോളമായി അജ്മാനിലെ ഫാര്മസിയിൽ ഫാര്മസിസ്റ് ആയി ജോലി ചെയ്തു വരുകയായിരുന്നു.

തെന്നല പ്രദേശത്തെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി നേതൃത്വം നൽകി വരുന്ന പൗര പ്രമുഖൻ പൊതുവത്ത് മരക്കാർ ഹാജിയുടെ അഞ്ചു മക്കളിൽ രണ്ടാമനാണ് ഹംസ. കുഞ്ഞീരം ഹജ്ജുമ്മയാണ് മാതാവ്.
ജസീല തന്സി യാണ് ഭാര്യ. മുഹമ്മദ്‌ അസ്മിൽ (12), ആയിഷ അസ്മിന (5) എന്നീ രണ്ട് മക്കളുണ്ട്.

ശരീഫ്, ഷൌക്കത്ത്, ഹസീന, ഫാത്തിമ സുഹറ എന്നിവരാണ് സഹോദരങ്ങൾ. അനന്തര നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിൽ സംസ്ക്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വിവരങ്ങൾക്ക് 055 7857269 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

error: Content is protected !!