fbpx
Info ദുബായ്

അതിവേഗ റോപ്‌വേ ഗതാഗതം യാഥാർത്ഥ്യമാക്കാനൊരുങ്ങി ദുബായ്

Dubai ready to make high-speed ropeway transport a reality_dubaivartha

ദുബായിൽ ഒരു ആകാശ ഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി റോപ്‌വേ ഗതാഗത സംവിധാനത്തിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ഫ്രഞ്ച് മൊബിലിറ്റി സ്‌പെഷ്യലിസ്റ്റായ എം‌എൻ‌ഡിയുമായി ധാരണാപത്രം ഒപ്പിട്ടു.

നഗര റോപ് വേ ഗതാഗതം നഗരത്തിന്റെ നിലവിലുള്ള ഇന്റർ മോഡൽ ട്രാൻസ്പോർട്ട് നെറ്റ്‌വർക്കുമായി സംയോജിപ്പിച്ച് ബന്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് ആർ‌ടി‌എ പ്രസ്താവനയിലൂടെ അറിയിച്ചു.
കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബിനുകളാണ്​ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്​. പൂർണമായും ഓ​ട്ടോമാറ്റിക്​ സംവിധാനമായ ഈ റോപ്‌വേ ഡ്രൈവർരഹിതമായിരിക്കും. ഇത്​ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. റോപ്​വേ ഗതാഗതത്തിൽ ഫ്രാൻസിലെ ശ്രദ്ധേയ കമ്പനിയായ എം.എൻ.ഡിയുടെ കാബ്​ലൈൻ സംവിധാനമാണ്​ നടപ്പാക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്​.നിലവിൽ ഷാർജയിൽ റോപ്​വേ ഗതാഗത സംവിധാന പദ്ധതി പരീക്ഷണാടിസ്​ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്​.

ഫ്രഞ്ച് സ്റ്റേറ്റ് ഏജൻസിയുടെ പിന്തുണയോടെ റോപ്‌വേ സ്‌പെഷ്യലിസ്റ്റ് എം‌എൻ‌ഡിയാണ് കാബ്ലിൻ സിസ്റ്റം വികസിപ്പിക്കുന്നത്.

error: Content is protected !!